ചെമ്മണ്ണൂര്‍ ജ്വല്ലറി ഉടമയായ ബോബി ചെമ്മണ്ണൂര്‍ ജനങ്ങള്‍ക്ക് വേണ്ടി ബ്ലഡ് ബാങ്ക് രൂപീകരിക്കാന്‍ കോടികള്‍ ചെലവഴിച്ച് സംഘടിപ്പിച്ച ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ മാരത്തന്‍ എന്തിന് വേണ്ടിയായിരുന്നു. രക്തം നല്‍കൂ... ജീവന്‍ രക്ഷിക്കൂ... എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരവരെ 600 കിലോമീറ്റര്‍ ഓടുന്നു എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഓടി ഓടി 800 ലധികം കിലോമീറ്റര്‍ ഓടി. എന്നിട്ടും എന്തെങ്കിലും ഫലമുണ്ടായോ? ബോബി ഇത്രയധികം കിലോമീറ്ററുകള്‍ ഓടിയുണ്ടാക്കിയ ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്ക് വെറുതെയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഒരു തുള്ളി രക്തംപോലും ബോബിയുടെ ബ്ലഡ് ബാങ്കില്‍ ലഭ്യമല്ല എന്നാണിവര്‍ പറയുന്നത്.
കഴിഞ്ഞദിവസം ബോബി ചെമ്മണൂര്‍ ബ്ലഡ് ബാങ്കില്‍ സഹായം തേടി ചെന്ന ഒരു ഫേസ്ബുക്ക് സുഹൃത്ത് പറയുന്നതിങ്ങനെ. "കഴിഞ്ഞദിവസം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന രോഗിക്ക് 3 യൂണിറ്റ് B -ve രക്തം അത്യാവശ്യമായി വേണ്ടി വന്നു.ഞങ്ങള്‍ക്ക് ബോബി ചെമ്മണ്ണൂരിന്‍റെ രക്തഗ്രൂപ്പ് ഡയറക്ടറിയില്‍ നിന്ന് 13 പേരുടെ വിലാസം കിട്ടിയെങ്കിലും രക്തം നല്‍കാന്‍ തയ്യാറായ ഒരാളും നിര്‍ഭാഗ്യവശാല്‍ കിട്ടിയില്ല. അവസാനം DYFI സഖാക്കളെ സമീപിച്ചപ്പോള്‍ ആണ് ആവിശ്യത്തിന് രക്തം കിട്ടിയത്. അപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ 600കി.മീ ഓടിയത് എന്തിനാണ്. വെറും പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ...........?"
ബോബി ചെമ്മണ്ണൂരാണെങ്കില്‍ ഇപ്പോള്‍ തലസ്ഥാനത്ത് സ്വീകരണങ്ങളുടേയും അനുമോദനങ്ങളുടേയും തിരക്കിലാണ്. കഴിഞ്ഞ ദിവസം റെഡ്‌ക്രോസ് ദിനാഘോഷത്തില്‍ ഗവര്‍ണറുടെ കയ്യില്‍ നിന്ന് ഉപഹാരവും സ്വീകരിച്ചു. മാധ്യമങ്ങള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് ബോബി ചെമ്മണ്ണൂര്‍ ഇത്രയധികം കിലോമീറ്റര്‍ ഓടിയത് എന്തിനായിരുന്നു. ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്കില്‍ വെറുതേ ആളുകളുടെ പേരെഴുതി ചേര്‍ക്കാനോ... അതോ വെറും പരസ്യത്തിനോ?
No comments:
Post a Comment